ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് അഥവാ ഇ. എം. എസ്. നമ്പൂതിരിപ്പാട് 1 ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും കേരളീയ കമ്മ്യൂണിസത്തിൻ്റെ താത്വികാചാര്യനും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഏഷ്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റ്റെ തലവനെന്ന നിലയിലും അറിയപ്പെടുന്നു. ചരിത്രകാരൻ, മാർക്സിസ്റ്റ് തത്ത്വശാസ്ത്രജ്ഞൻ, സാമൂഹിക പരിഷ്ക്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ആധുനിക കേരളത്തിന്റ്റെ ശിൽപികളിൽ പ്രധാനിയാണ്. .കേരളം എങ്ങനെ ചിന്തിക്കണമെന്ന ആലോചനയുമായാണ് ഇ എം എസ് ജീവിച്ചത്. തിരക്കൊഴിയാത്ത ആ രാഷ്ട്രീയ ജീവിതത്തിനു തണലായി നിന്നത് മകൾ ഇ എം രാധയാണ്. അരനൂറ്റാണ്ടുമുമ്പ് കേരളത്തിന്റെ ചരിത്രഗതിയുടെ ദിശ തിരിച്ചുവിട്ട ഇ എം എസ് ഈ മകളുടെ മനസ്സിലും അപൂർവ വ്യക്തിയായി ജീവിക്കുന്നു. നാലാം വയസ്സിൽ തുടങ്ങുന്ന ഇ എം രാധയുടെ ഓർമകൾ.