സ്വാതന്ത്ര്യസമരസേനാനിയും മാതൃഭൂമി സ്ഥാപക പത്രാധിപരുമായ കെ.പി. കേശവമേനോന്റെ സംഭവബഹുലമായ ആത്മകഥ. പ്രക്ഷുബ്ധമായ ഒരു കാലത്തിന്റെ വാങ്മയരേഖ.കെ.പി. കേശവമേനോൻ (സെപ്റ്റംബർ 1, 1886 - നവംബർ 9, 1978) പ്രമുഖ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു. അറിയപ്പെടുന്ന ഗാന്ധിയനായിരുന്ന കേശവമേനോൻ സത്യാഗ്രഹത്തിന്റെയും നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും കേരളത്തിലെ വക്താവായിരുന്നു. അക്ഷരങ്ങളെ സ്നേഹിക്കുകയും അവയെ സമരത്തിന്റെ പടവാളാക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു . മലയാളത്തിൽ എഴുതപ്പെട്ട ഏറ്റവും മികച്ച ആത്മകഥകളിലൊന്ന്.