ഞാന്‍ ലൈംഗികത്തൊഴിലാളി എന്ന ആത്മകഥയിലൂടെ കേരളസമൂഹത്തിന്റെ കപടസദാചാരമൂല്യങ്ങളെ തുറന്നുകാട്ടിയ നളിനി ജമീല എന്റെ ആണുങ്ങള് എന്ന പുസ്തകത്തിലൂടെ വീണ്ടും സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചുള്ള മലയാളികളുടെ സമീപനങ്ങളെ ചോദ്യം ചെയ്യുന്നു. ഈ തുറന്നുപറച്ചിലുകള്‍ വീണ്ടും സമൂഹത്തില്‍ ചര്‍ച്ചയാകുകതന്നെ ചെയ്യും.