വാത്സ്യായന മഹർഷി രചിച്ച കാമസൂത്രം -രതിലീലകൾ, വിവാഹത്തിലേർപ്പെടുന്നവർ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ, ഔഷധപ്രയോഗങ്ങൾ എന്നിവ വിശദീകരിക്കുന്നു.കാമസൂത്രം എഴുതപ്പെട്ട കാലഘട്ടത്തെ കുറിച്ച് വ്യക്തമായി രേഖകൾ ലഭ്യമല്ലെങ്കിലും, ഒന്നാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനും ഇടയിൽ എഴുതപ്പെട്ടതായിട്ടാണ് പൊതുവേയുള്ള അനുമാനം. ഉത്തർപ്രദേശിലെ വാരണാസിയിൽ ജീവിച്ചിരുന്ന വാത്സ്യായന മഹർഷിയെയാണ് ഇതിന്റെ കർത്താവായി കരുതുന്നത്.ഹൈന്ദവ വിശ്വാസമനുസരിച്ച് ജീവിതത്തെ നാല് പ്രധാന അവസ്ഥകളായി ചിലർ കാണുന്നു{ധർമ്മംഅർത്ഥംകാമംമോക്ഷം} .കാമം പരമമാണെന്ന് കാണിക്കുന്നതിനു പകരം അത് ജീവിതത്തിന്റെ ഒരു ഭാഗമെന്ന നിലയിൽ അർഹമായ പരിഗണന കൊടുക്കുകയാണ് കാമസൂത്രത്തിലൂടെ ചെയ്യുന്നത്. ലൈംഗികതയെ ശരിയായ രീതിയിൽ മനസ്സിലാക്കുന്നതിനാണ് വാത്സ്യായനൻ ശ്രമിച്ചിരിക്കുന്നത്.