സവിശേഷമായൊരു രചനാശൈലി കൊണ്ട് മലയാള സാഹിത്യത്തിൽ വേറിട്ടുനിന്ന വ്യക്തിത്വമായിരുന്നു വടക്കേ കൂട്ടാല നാരായണൻകുട്ടിനായർ അഥവാ വി. കെ. എൻ. (ഏപ്രിൽ 7, 1929 - ജനുവരി 25, 2004) . ഹാസ്യ രചനകൾക്കൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഈ എഴുത്തുകാരൻ ആർക്കും അനുകരിക്കാനാവാത്ത വഴികളിലൂടെയാണ് അക്ഷരസഞ്ചാരം നടത്തിയത്. ശുദ്ധഹാസ്യത്തിൻ്റെ പൂത്തിരിവെട്ടത്തിൽ മാറിയിരുന്ന് ചുറ്റുപാടുകളെ നോക്കിക്കാണാൻ മലയാളികളെ പഠിപ്പിച്ച എഴുത്തുകാരനായിരുന്നു വി. കെ. എൻ. ശ്രീ രഘുനാഥൻ്റെ മുക്തകണ്ഠം വികെഎൻ എന്ന പുസ്തകം ഒരു ജീവിതാ ഖ്യായികയാണ് .ശരിക്കു നോക്ക്യാ വികെഎൻ ഒരു ഹാസ്യസാഹിത്യകാരൻ മാത്രല്ല. അതിനപ്പുറമാണ്. കഷായ ഗുളികമെ കണ്ടപ്പൊതി പോലെ കഴിപ്പിക്കാം സുതാണ് ഹാസ്യം എന്ന് ഞാൻ പറയും. അകത്ത് വേറാ സാധനം. അത് അമർത്തി വായിച്ച് അറിയാം. തൊടാൻ പേടീള്ളനെ ചൊറിയുന്ന് പറഞ്ഞ് മാറ്റിവെക്കുലോ. പലർക്കും പേട്യാ ഞാൻ പറയണ കേട്ട് മൂപ്പര് മുമ്പിലെങ്ങാൻ ചെന്ന് പെട്ടാൽ അതോണ്ട് പലരും കാണാൻ നിക്കില്യാ. പടിഞ്ഞാട്ട് പൂവും. അതന്ന്യാ വികെയെന്റെ എഴുത്തിന്റെ കള്ളിലാക്കണേന്റെ രഹസാം... വികനെപ്പറ്റി ആരും ഒരു പുസ്തകം എഴുതാത്തതെന്താന്ന് ഞാൻ ആലോചിച്ച്. എന്തൊക്കെ കാര്യങ്ങളാ ആ മനുഷ്യന്റെ ജീവിതത്തിലും ചിന്തേലും ആരെങ്കിലും അതിന് മെനക്കെടാ... മെനക്കെട്ടാലും പാ എന്നൊക്കെങ്ങനെ ചിന്തിക്കും. അതിനൊരു ഉത്തരോം പരിഹാരോം ആയിരിക്കാണ് മുക്തകണ്ഠം വികെഎൻ. അവതാരികയിൽ നമ്പൂതിരി.