ശ്രീ. എം.പി. നാരായണ പിള്ള 1939 നവംബർ 22 ന് പെരുമ്പാവൂരിൽ ജനിച്ചു. മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരനും പത്രപ്രവർത്തകനും സാമൂഹിക നായകനുമായിരുന്നു എം.പി. നാരായണപിള്ള . നാണപ്പൻ എന്ന് സ്നേഹത്തോടെ അറിയപ്പെട്ടിരുന്നു അദ്ദേഹം. പെരുമ്പാവൂരിനു അടുത്തുള്ള പുല്ലുവഴിയിൽ ജനിച്ചു. അലഹബാദ് സർവ്വകലാശാലയിൽ നിന്നും കാർഷിക ശാസ്ത്രത്തിൽ ബിരുദം നേടിയതിനു ശേഷം അദ്ദേഹം ദില്ലിയിലെ കിഴക്കൻ ജർമ്മൻ എംബസിയിൽ ടെലെഫോൺ ഓപ്പറേറ്റർ ആയി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. അതിനുശേഷം ഒരു സാമ്പത്തിക വിദഗ്ദ്ധനായി ദേശീയ ആസൂത്രണ കമ്മീഷനിൽ അദ്ദേഹം 5 വർഷം ജോലിചെയ്തു. ഈ സമയത്താണ് തന്റെ സാഹിത്യ ജീവിതം അദ്ദേഹം ആരംഭിക്കുന്നത്. നവീന ചെറുകഥാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചവരിൽ പ്രധാനിയാണ്. പത്രപ്രവർത്തകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പരിണാമത്തിനു കേരള സാഹിത്യ അക്കാടമി അവാർഡ് കിട്ടി. മൂന്നാം കണ്ണ് എന്ന ഇദ്ദഹത്തിന്റെ കൃതി ലേഖനങ്ങളുടെ സമാഹാരമാണ്. നമ്മുടെ കാലഘട്ടത്തിൽ നമ്മെ സ്വാധീനിച്ച ജീവിച്ചിരിക്കുന്നവരും, കടന്നുപോയവരുമായ 9 വ്യക്തികളെ വിലയിരുത്തുന്ന ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ.