മലയാളത്തിന്റെ കഥകൾ പത്മരാജൻ അയാൾ പുറത്തിറങ്ങി വാതിലടച്ചു. ഹോട്ടൽ നിദ്രയിലാണ്. ധൃതിപ്പെട്ട് പടിയിറങ്ങുമ്പോൾ അയാൾ, അവളുമായുള്ള വിചിത്രമായ ബന്ധത്തെക്കുറിച്ചോർത്തു. ഇന്നും മകളുടെ ശവശരീരവും മടിയിൽ വെച്ചുകൊണ്ട് ഇരുട്ടിനോട് അവൾ ചോദിച്ചേക്കും: “നീ ആരാണ്? എന്റെ കുഞ്ഞിനെ കൊന്നിട്ടു പോയ നീ ആരാണ്? വൈവിധ്യവും കരുത്തും വ്യക്തിത്വവുമാർന്ന പ്രതിപാദന ശൈലിയിലൂടെ പത്മരാജൻ മലയാള കഥയുടെ ഗന്ധർവനായി മാറുന്നു. കഥാകാരന്റെ ഏറ്റവും മികച്ച പതിന്നാല് കഥകൾ.