എം. മുകുന്ദൻ കണ്ടും അനുഭവിച്ചുമറിഞ്ഞ ജീവിതഗന്ധങ്ങളെല്ലാം മുകുന്ദൻ ഹൃദയസ്പർശിയായ കഥകളാക്കി. മയ്യഴിയിൽ നിന്ന് ഡൽഹി വഴി എഴുത്തിന്റെ ലോകത്തെത്തിയ മുകുന്ദൻ ലോകസാഹിത്യത്തേയും ചേർത്തുനിർത്തി. ചിന്തയുടെയും പ്രത്യയശാസ്ത്രത്തിന്റേയും അസ്തിവാരങ്ങൾ കഥകളിൽ ആവാഹിച്ചെടുത്തു. സമകാലീന ചരിത്രത്തിന്റെ ആത്മാവ് പോലെ അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്നു. മനുഷ്യസത്തയെ കണ്ടെത്തുക എന്ന ലക്ഷ്യവുമായി ഇതാ ഒരു ദേശത്തിന്റെ എഴുത്തുകാരൻ. കഥയുടെ നവതരംഗമായി തുടിച്ചുനിൽക്കുന്ന എം. മുകുന്ദന്റെ ഏറ്റവും മികച്ച കഥകൾ.