ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രീക്ക് എഴുത്തുകാരനും ദാർശനികനുമായിരുന്നു നിക്കോസ് കസൻദ്സക്കിസ്.ഗ്രീക്ക് എഴുത്തുകാരനായ നിക്കോസ് കസൻദ് സാക്കീസിന്റെ രചനകളെ അടുത്തറിയാൻ വളരെ സഹായകമായ പുസ്തകം. അദ്ദേഹത്തിന്റെ ജീവചരിത്രം, കത്തുകൾ, തിരഞ്ഞെടുത്ത കൃതികൾ എല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു.കസൻദ്സക്കിസിന്റെ പ്രധാനപ്പെട്ട നോവലുകൾ "ഗ്രീക്കുകാരൻ സോബ്രാ" (Zorba the Greek -1946); "ഗ്രീക്ക് പീഡാനുഭവം" (The Greek Passion -1948); "ക്യാപ്റ്റൻ മിക്കാലിസ്" (Captain Michalis -1950); ക്രിസ്തുവിൻറെ അന്ത്യപ്രലോഭനം (The Last Temptation of Christ -1951); അസീസ്സിയിലെ ഫ്രാൻസിസിന്റെ ജീവിതത്തെ ആധാരമാക്കി എഴുതിയ "ദൈവത്തിന്റ്റെ നിസ്വൻ" (God's Pauper - 1956); എന്നിവയാണ്. ആത്മകഥപരവും കല്പിതവുമായ അംശങ്ങൾ ചേർത്ത് എഴുതിയ "ഗ്രെക്കോയ്ക്കുള്ള റിപ്പോർട്ട്" (Report to Greco -1961) എന്ന രചനയിൽ കസൻദ്സക്കിസ് തന്റ്റെ ദർശനത്തെ "ക്രീറ്റുകാരന്റെ മിഴിക്കോൺ" (Cretan Glance) എന്നു സംഗ്രഹിച്ചു വിശേഷിപ്പിച്ചു.