ജീവിതത്തെ പ്രണയിക്കുന്ന ഗ്രീക്കുകാരനായ സോർബയുടെയും അജ്ഞാതനാകാരനായ ആഖ്യാതാവിന്റെയും ക്രീറ്റ് എന്ന സ്ഥലത്തെ ഖനിയിലേക്കുള്ള യാത്രയുടെ കഥ വിനീതനും മിതഭാഷിയുമാണ് ആഖ്യാതാവെങ്കിൽ സർവ്വസ്വതന്ത്രനും ഉത്സാഹിയും സംസ്കാര ത്തിന്റെ അതിർവരമ്പുകൾക്കു വെളിയിൽ ജീവിക്കുന്നവനാണ് സോർബ ജീവിതം വെച്ചുനീട്ടുന്ന എന്തിനെയും ആഹ്ലാദത്തോടെ പുൽകുന്ന സോർബ യാത്രയ്ക്കിടയിൽ ആഖ്യാതാവിന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നു. ജീവിതത്തിന്റെ പ്രാധാന്യത്തെയും സൗഹൃദങ്ങളുടെ മൂല്യത്തെയും പുനർനിർവ്വചിച്ച് ആധുനികലോകസാഹിത്യത്തിൽ ഇന്നും വിസ്മയ മായി നിലകൊള്ളുന്ന ക്ലാസ്സിക് കൃതിയുടെ സുന്ദരമായ വിവർത്തനം.ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രീക്ക് എഴുത്തുകാരനും ദാർശനികനുമായിരുന്നു നിക്കോസ് കസൻദ്സക്കിസ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ക്രീറ്റിലെ ഹെരാക്ലിയോണിൽ 1883, ഫെബ്രുവരി 18-ന് ജനിച്ച അദ്ദേഹം, ജർമ്മനിയിലെ ഫ്രീബർഗ്ഗിൽ 1957 ഒക്ടോബർ 26-ന് അന്തരിച്ചു. മരണാനന്തരം, 1964-ൽ, അദ്ദേഹത്തിന്റെ നോവലുകളിലൊന്നായ "ഗ്രീക്കുകാരൻ സോർബാ"-യുടെ ചലച്ചിത്രഭാഷ്യം വെളിച്ചം കണ്ടതോടെയാണ് കസൻദ്സക്കിസ് ലോകവ്യാപകമായി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.