കുട്ടനാടൻ ഗ്രാമത്തിൽ ഇതൾ വിരിയുന്ന അപൂർവസുന്ദരമായ കഥ യാണ് തകഴി പറയുന്നത്. തിക്താനുഭവങ്ങൾ ഏറെ സഹിച്ചു കൊണ്ട് കാൽകുഴയാതെ ജീവിതനദി നീന്തിക്കയറിയവളാണ് പാപ്പിയമ്മ. പാപ്പിയമ്മയ്ക്ക് ഒന്നല്ല, രണ്ടു ഭർത്താക്കന്മാരുണ്ടാ യിരുന്നു. പക്ഷേ, അവരുടെ ജീവിതം ഒരിക്കലും സന്തോഷപൂർണ മായിരുന്നില്ല. സഹനത്തിന്റെ പ്രതീകമാണ് സ്ത്രീയെന്ന് പാപ്പിയമ്മ എന്നും വിശ്വസിച്ചു. ആ വിശ്വാസം അവരെ പുലർത്തി. തകഴി യുടെ ഹൃദയസ്പർശിയായ നോവൽ.