ക്രൈം ഫിക്ഷനെ കലാപരമായ നിഷ്കർഷയോടെ സമീപിക്കാനുള്ള ശ്രമമായാണ് കായൽമരണത്തെ ഞാൻ നോക്കിക്കാണുന്നത്. കാർമ്മലിയുടെ പിതാവിന്റെ തിരോധാനത്തെക്കുറിച്ചുള്ള ഒരു ആഖ്യാനത്തിൽ ആരംഭിക്കുന്ന നോവൽ തുടർന്ന് പ്രമേയകേന്ദ്രമായ "സീൻ ഓഫ് ക്രൈമിലേക്കു പോകുന്നു. സാമ്പ്രദായികമായ പോലീസ് പ്രക്രിയയിലേക്കു പോകുന്നതിനു പകരം കൊല്ലപ്പെട്ട നെൽസൺ, റാണി, സസ്പെക്റ്റ് ആയ ചാന്ദിനി തുടങ്ങിയവരുടെ ജീവിതത്തിലേക്ക് നോവൽ സഞ്ചരിക്കുന്നു. സംഭവങ്ങളിൽ ഭാഗഭാക്കായ കഥാപാത്രങ്ങളുടെ ഫസ്റ്റ് പേഴ്സൺ ആഖ്യാനമാണ് എഴുത്തുകാരൻ ഇവിടെ ഉപയോഗപ്പെടുത്തുന്നത്. -മരിയ റോസ് ഒരു കഥ, പല ജീവിതങ്ങൾ, വ്യത്യസ്ത കാഴ്ചകളിലൂടെ തെളിഞ്ഞുവരുന്ന സംഭവങ്ങൾ... കാഴ്ചകൾ അടുക്കുമ്പോൾ കായൽ മരണം വെളിവാകുന്നു. റിഹാൻ റാഷിദിന്റെ ഏറ്റവും പുതിയ നോവൽ.