മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റാണ് മലയാറ്റൂർ എന്ന് അറിയപ്പെട്ടിരുന്ന മലയാറ്റൂർ രാമകൃഷ്ണൻ ഭരണമണ്ഡലത്തെപ്പറ്റി ഇതിനുമുമ്പും നമ്മുടെ ഭാഷയിൽ നോവലുകൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഭരണത്തിന്റ്റെ അത്യു ന്നതങ്ങളിലെ തലപ്പാവ് ആദ്യമായി അഴിയുകയാണ്. യന്ത്രത്തിന്റ്റെ വിശാലമായ കാൻവാസ് നിറയെ ധർമ്മസങ്കടങ്ങളുടെ ചിത്രമാണുള്ളത്.ബാലചന്ദ്രൻ എന്ന യുവ ഐ.എ.എസ് കാരന്റെ കഥയാണ് യന്ത്രം. ഭരണ യന്ത്രത്തിന്റ്റെ ഭാഗമായി തീരുന്ന ബാലചന്ദ്രൻ, അധികാര രാഷ്ട്രീയത്തിന്റെ അഴുക്കുകൾ നമുക്ക് കാണിച്ചു തരുന്നു. നാട്ടിൻപുറത്തെ നാടൻ സ്കൂളിൽ പഠിച്ച ബാലന്, അവന്റെ മേലുദ്യോഗസ്ഥന്റ്റെ മകളെ വിവാഹം കഴിക്കേണ്ടി വന്നു. അവൾക്ക് തനി നാടനായ ബാലനെ ഉൾകൊള്ളാൻ കഴിയുന്നില്ല. വളരെ വിഷമം ഏറിയ ഒരു ദാമ്പത്യവും ജോലിയിൽ അവനു നേരെയുള്ള കുത്സിത ശ്രമങ്ങളും എല്ലാം ഈ നോവലിൽ ചുരുൾ നിവരുന്നു. എന്നാൽ ജെയിംസ് എന്ന നിശ്ചയ ദാർഢ്യമുള്ള ഒരു മേലുദ്യോഗസ്ഥന്റെ കഥ കൂടിയാണ് ഈ നോവൽ. ആദർശ ശീലനായ, നിശ്ചയ ദാർഢ്യമുള്ള ജെയിംസ് എന്ന മേലുദ്യോഗസ്ഥൻ എല്ലാവരുടെയും ഹൃദയം കവരുന്നു. അതി ജീവനത്തിനായി പെടാ പാട് പെടുമ്പോഴും സ്നേഹിച്ചു വിവാഹം കഴിച്ച ഭാര്യയുമായി അയാൾ അതെല്ലാം സുധീരം നേരിടുകയാണ്. ഒരു മനുഷ്യൻ എങ്ങനെ ആയിരിക്കണം എന്ന് ജെയിംസ് നമുക്ക് കാണിച്ചു തരുന്നു.ഭരണയന്ത്രത്തെപ്പറ്റി നമ്മുടെ ഭാഷയിലുണ്ടായ നോവലുകളിൽ മികച്ച ഒന്നാണ് മലയാറ്റൂർ രാമകൃഷ്ണൻ രചിച്ച യന്ത്രം.