ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ (ജൂലൈ 2,1930-മാർച്ച് 30 2005) എന്ന ഒ.വി. വിജയൻ മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാർട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും കോളമെഴുത്തുകാരനായ പത്രപ്രവർത്തകനുമായിരുന്നു. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ, മുട്ടത്തുവർക്കി അവാർഡുകൾ, എഴുത്തച്ഛൻ പുരസ്കാരം, പത്മശ്രീ(2001)എന്നീ ബഹുമതികൾ നേടിയ വിജയനെ 2003-ൽ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മകനെ അവസാനനോക്കുകാണുന്നതിനായി എത്തുന്ന വെള്ളായിയപ്പന്‍, ഭാര്യ കൊടുത്തുവിട്ട വഴിച്ചോറ് മകനുള്ള ബലിച്ചോറായി കടല്‍ത്തീരത്തു തൂവിക്കൊണ്ട് നിസ്സഹായനാവുന്നത് അവതരിപ്പിക്കുന്ന 'കടല്‍ത്തീരത്ത്' എന്ന കഥയിലൂടെ മനുഷ്യജീവിതത്തിന്റെ എക്കാലത്തെയും സന്നിഗ്ദ്ധതകളെ വിജയന്‍ മനോഹരമായി ചിത്രീകരിക്കുകയാണ്. ചെങ്ങന്നൂര്‍ വണ്ടി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങി വിജയന്റെ ഏറ്റവും ശ്രദ്ധേയമായ പതിനാലു കഥകളുടെ സമാഹാരം.- ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ദൂത് എന്ന കഥയുള്‍പ്പെടെ ഗുരു, ഇരുപത്തൊന്നാം നൂറ്റാണ്ട്, ഗോസായ, ഒറ്റ്, ആകാശത്തില്‍ ഒരു കൂട്, നാല്പത്തിയൊന്ന്, രാമേട്ടന്‍, വണ്ടി… തുടങ്ങി പതിനേഴു കഥകള്‍.സൂചനകളിലൂടെയും മൗനത്തിലൂടെയും വാക്കുകളിലൂടെയും മറ്റൊരുലോകത്തെ തന്നെ സൃഷ്ടിച്ചിരിക്കുന്നു ദൂതിൽ .അച്ഛനും മകനും പിണക്കത്തിലാണ് മകൻ ജോലിസ്ഥലത്തു മകന്റ്റെ ആദ്യത്തെ കുട്ടിയെ അച്ഛൻ കണ്ടിട്ടില്ല .അവനു രണ്ടാമതുകുട്ടി ജനിച്ചെന്നും കഴിഞ്ഞതൊക്കെ മറന്നു ആ മകന് അച്ഛനെ വന്നു കാണാൻ ആഗ്രഹമുണ്ടെന്ന് അറിയിക്കാനാണ് അയാളുടെ സ്നേഹിതൻ അച്ഛനടുത്തു എത്തിയിരിക്കുന്നത് -ദൂത് ആരംഭിക്കുന്നു .ഈ കഥ വായിച്ചു കഴിഞ്ഞു ശ്രീ M കൃഷ്ണൻ നായർ സാഹിത്യ വാരഫലത്തിൽ ഇങ്ങിനെ എഴുതി -സ്വർണാഭരണത്തിൽ രത്‌നം പതിച്ചാൽ എന്ത് ശോഭ ആയിരിക്കും 'ആ ശോഭയാണ് ഈ കഥയുടെ പര്യവസാനത്തിനും '.