കഴിഞ്ഞ അര നൂറ്റാണ്ടു കാലത്ത് മലയാളത്തിൽ എഴുതപ്പെട്ടിട്ടുള്ള സർഗ സാഹിത്യകൃതികളിൽ ഏറ്റവും ഉജ്ജ്വലമെന്നു വിശേഷിധിക്കാവുന്ന കൃതി യാണ് 'സാക്കിന്റെ ഇതിഹാസം. നോവലിന്റെ ചരിത്രത്തിലാവട്ടെ, കഴിഞ്ഞ വർഷങ്ങൾ എടുത്തു പരിശോധിച്ചാൽ മറ്റൊരു സമാനത കണ്ടെത്താനു മാവില്ല. മലയാള സാഹിത്യചരിത്രത്തിൽത്തന്നെ ഒരു പ്രകാശഗോപുരമായി ഈ കൃതി നില്ക്കുന്നു. അടുത്ത കുറെ വർഷങ്ങളിലും ഈ നോവലിന്റെ സ്ഥാനം അനിഷേധ്യമായിരിക്കുകയും ചെയ്യും. എത്രപേർ വായിച്ചു. എത്രമാത്രം ചർച്ചചെയ്യപ്പെട്ടുകഴിഞ്ഞു. ഖണ്ഡനവും മണ്ഡനവുമായി എത്രപേർ നിരൂപണം ചെയ്തു എന്നൊക്കെ കണക്കാക്കുക വിഷമം. മലയാള നോവലിന്റെ വികാസപരിണാമങ്ങൾക്ക് 'ഖസാക്കിന്റെ ഇതിഹാസം' നല്കിയ സംഭാവന അനന്യമാണ്. അഭൂതപൂർവവുമാണ്. മലയാളഭാഷയ്ക്ക് പുതിയ മാനങ്ങൾ നല്കിയ ഒ.വി. വിജയന്റെ മാസ്റ്റർപീസ് 'ഖസാക്കിന്റെ ഇതിഹാസമാണ് .മലയാള നോവൽ സാഹിത്യത്തെ ക്ലാസിക് തലത്തിലേക്ക് ഉയർത്തിയ കാലാതിവർത്തിയായ കൃതി .