ആദർശധീരനും, ഭാവനാസമ്പന്നനുമായ അപ്പുരാജ് തന്റെ ഉറ്റ സുഹൃത്തായ ശംഭുവുമായി യോജിച്ച് നിർമിച്ച സിനിമ കാണികൾ നിരാകരിച്ചു. ഈ പരാജയം അപ്പുവിൽ കടുത്ത ആഘാതമാണ് ഏല്പിക്കുന്നത്. ഒരു പ്രഭാതത്തിൽ ശ്രീദേവി കാണുന്നത് സംസാര ശേഷി നശിച്ച് ശയ്യാവലംബിയായ അപ്പുവിനെയാണ്. അവരുടെ നിസ്സഹായാവസ്ഥയിൽ ശംഭുമാത്രമായിരുന്നു ഒരു സഹായം: ശം ഭുവിന്റെ ജീവിതത്തിൽ പുതിയ അഭിലാഷങ്ങൾ മൊട്ടിട്ടു തുടങ്ങാൻ അതു നിമിത്തമായി രണ്ടു പുരുഷന്മാർക്കിടയിൽ നിന്ന് വീർപ്പു മുട്ടിയ ശ്രീദേവി, തകർന്നു തുടങ്ങിയ തന്റെ ഹൃദയം തുറന്നുകാട്ടിയ പ്പോൾ അപ്പുവിന് പുനർജന്മം ലഭിക്കുകയായിരുന്നു. പക്ഷേ, ശംഭുവിനോ...? ജീവിതത്തിന്റെ സങ്കീർണതകളിലേക്ക് ആണ്ടിറങ്ങി മൂല്യശേഖര ങ്ങളും മൂല്യശോഷണങ്ങളും കണ്ടെടുത്ത് ശക്തമായ ഭാഷയിൽ ആവിഷ്കരിക്കുകയാണ്.