അക്ബർ കക്കട്ടിലിന്റെ പതിമൂന്നു കഥകളുടെ സമാഹാരം.കഥയെഴുത്തിൽ അക്ബറിന് തന്റേതായ ഒരു വഴിയുണ്ട്. അതൊരു നാട്ടുവഴിയാണ്. പോയ തലമുറയിൽ പൊറ്റെക്കാട്ടിന് ഉണ്ടായിരുന്നതുപോലുള്ള ഒന്ന്. നമ്മുടെ ദേശീയവും കേരളീയ വുമായ ആഖ്യാനപാരമ്പര്യത്തിന്റെ ഭാരങ്ങൾ ഒന്നും വെളിപ്പെടുത്താത്ത ഋജുവും അനായാസവുമായ ആഖ്യാനത്തിന്റെ ഒരു നാട്ടുരീതിയാണ് അക്ബർ കഥകളുടെ മുഖമുദ്ര.