മലയാളസാഹിത്യത്തിലെ ഉത്തരാധുനിക കവികളിൽ പ്രമുഖനാണ് ടി.പി. രാജീവൻ. തച്ചം പൊയിൽ രാജീവൻ (1959-ൽ ജനനം, പലേരി, (കോഴിക്കോട്) കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ നോവലിസ്റ്റും കവിയും സാഹിത്യ നിരൂപകനുമാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന രാജീവൻറെ കവിതകൾ വിവിധ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. സ്ഥിരമായി 'ദി ഹിന്ദു' എന്ന ഇംഗ്ലീഷ് പത്രത്തിൽ സാഹിത്യ നിരൂപണം നടത്തി വരുന്നു. രാജീവൻറെതായി മൂന്നു സമാഹാരങ്ങളാണ് മലയാളത്തിൽ ഉള്ളത്. തച്ചംപൊയിൽ രാജീവൻ എന്ന പേരിലാണ് ഇംഗ്ലീഷിൽ കവിതകളും ലേഖനങ്ങളും എഴുതാറുള്ളത്.ഇതു കവിതാന്വേഷണ യാത്ര. ഉണ്മയുടെ മൊഴി. പുറപ്പെടലിന്റെ പരിഭ്രമത്തിൽ നിന്ന് തിരിച്ചെത്തു മ്പോഴത്തെ ഉറപ്പിലേക്ക്, മലയാളിവായനയിൽ മുൻപില്ലാത്ത അനുഭവം.പുറപ്പെട്ടുപോകുന്ന വാക്ക് രാജീവിൻറ്റെ ഒരു യാത്രവിവരണം ആണ് .