ഹിമാലയം ആർഷഭാരതത്തിന്റെ ദേവഭൂമിയാണെന്നു സമർഥിക്കുന്ന ഗ്രന്ഥമാണിത്. ആദ്യന്തം സാഹസികമായ യാത്രയിൽ ജീവന്റെ അവസാന കണികയും ഉള്ളം കയ്യിൽ അടച്ചു പിടിച്ചു ശിവോഹമെന്ന ബലമന്ത്രത്തിന്റെ മർമരത്തിൽ പതിനായിരക്കണക്കിന് അടി ഉയരത്തിലേക്കാണു രാമചന്ദ്രന്റെ യാത്ര. അപകടകരമായ ഹിമാനികൾക്കിടയി ലൂടെയും ഏതു നിമിഷവും സംഭവിക്കാവുന്ന കരിങ്കല്ലിടിച്ചിലിനിടയിലൂടെയും ഓക്സി ജന്റെ അഭാവം വിസ്മരിച്ചു നടത്തിയ കാൽനടയാത്ര ഹൃഷികേശിൽ നിന്നാരംഭിച്ചു ഗംഗോത്രി മുഖത്തെത്തുമ്പോൾ നാം വായനയുടെ ഹിമശൃംഗങ്ങളിലെത്തുന്നു. ഈ വിസ്മയ പുസ്തകത്തിൽ ഒരു പരാഗരേണുപോലെ പറ്റിച്ചേർന്നു പോകുന്നു. ഇതിനു മുന്നിൽ നമസ്കരിക്കാതെ ഈ പുസ്തകം തൊടാൻ വയ്യ.