ദക്ഷിണ കേരളത്തിൽ നിന്ന് കേരളാതിർത്തി കടന്ന് മംഗലാപുരം വരെയും അവിടെനിന്നും നൂറ്റിനാല്പതു കിലോമീറ്റർ അകലെയുള്ള കൊല്ലൂർ വരെയും തിരിച്ചുമുള്ള ഒരു യാത്രയുടെ ഓർമ്മക്കുറിപ്പുകളാണ് ഈ ലേഖനങ്ങൾ. അതിൽ അറബിക്കടലിന്റെ സംഗീതമുണ്ട്. മധ്യസമതല ദേശങ്ങളുടെ സംഗീതമുണ്ട്. തീരദേശത്തിന്റെ സംഗീതമുണ്ട്. മഴയുടെ, മഴയിൽ നിറഞ്ഞൊഴു കുന്ന നദികളുടെ, നദിക്കരയിലെ പച്ചത്തഴപ്പുക ളുടെ സംഗീതമുണ്ട്. സർവ്വോപരി എന്നാൽ പശ്ചാത്തലത്തിൽ ഒതുങ്ങി, അതേസമയം ഇതിന്റെ മുഴുവൻ ചാലകശക്തിയായി നിലനിൽക്കുന്ന സൗന്ദര്യലഹരിയുടെ, ശങ്കരാചാര്യരുടെ കാവ്യരചനാ ചാതുര്യത്തിന്റെ അസാധാരണമായ സംഗീതമുണ്ട്.