ഇത് ഹിമാലയയാത്രയിലെ വിസ്മയകാണ്ഡമാണ്. ഹിമവാന്റെ ദേവാംശം ഓരോ വാക്കിലും തൊഴുതുണർത്താൻ കഴിഞ്ഞ വലിയ സഞ്ചാരിയുടെ പുതിയ പുസ്തകം. അനന്തകാല ങ്ങൾക്കു വേണ്ടി ഹിമവാൻ കരുതിവച്ചിരിക്കുന്ന ദൃശ്യവും അദൃശ്യവും വാച്യവും അവാച്യവുമായ അദ്ഭുതങ്ങളുടെയും ആത്മഭാവങ്ങളുടെയും അനുഭൂതി പകരുന്ന ഈ ഗ്രന്ഥം യാത്രാനുഭവഗ്രന്ഥമെന്നതുപോലെത്തന്നെ ആത്മീയ ഗ്രന്ഥവും സാഹസിക യാത്രാഗ്രന്ഥവും ഒരു നാടിന്റെ സാംസ്കാരികാ നുഭവമാണ്. എം.കെ. രാമചന്ദ്രന്റെ മറ്റൊരു മാസ്റ്റർപീസ്.