ഒരു മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് കാക്കനാടൻ (ഏപ്രിൽ 23 1935 - ഒക്ടോബർ 19 2011). പൂർണ്ണനാമം ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ. കാക്കനാടന്റെ ഉഷ്ണമേഖല, വസൂരി എന്നീ നോവലുകൾ മലയാളത്തിലെ അസ്‌തിത്വവാദാത്മകമായ ആധുനികതയുടെ മികച്ച മാതൃകകളായി കരുതപ്പെടുന്നു. കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.1984-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിയ കാക്കനാടന്റെ മലയാള നോവലാണ് ഒറോത.മലബാർ കുടിയേറ്റത്തിൻറ്റെ പശ്ചാത്തലത്തിൽ കാക്കനാടൻ എഴുതിയനോവൽ ആണ് ഒറോത .മനുഷ്യ ജന്മത്തെയും കർമ്മത്തെയും ഇതിലധികം മികവോടെ മലയാളത്തിലാരും വ്യാഖ്യനിച്ചതായി അറിയില്ല .