കരുണാലയം എന്ന ആതുരാലയത്തിന്റെയും അതിനകത്ത ജീവനക്കാരുടെ സംഘർഷം നിറഞ്ഞ ജീവിത പരമ്പരകളുടെയും തിളങ്ങുന്ന ചിത്രം വരച്ചു കാട്ടുന്നു ഈ നോവൽ. അവിശ്വസിക്കപ്പെട്ട സ്നേഹം - വീതിച്ച് നൽകാനാവാത്ത സ്നേഹം. ഇവയ്ക്കിടയിൽ കിടന്നു വീർപ്പുമുട്ടുന്ന ഡോ. മഹേന്ദ്രൻ. സ്വന്തം മകളാണോ അല്ല കരുണയാണോ വലുത് എന്നറിയാതെ വിഷമിക്കുന്ന ഡോ. പ്രസാദ്. ഒരർദ്ധവിരക്തിക്കുശേഷം ജീവിതം തളിർത്തു തുടങ്ങുന്നുവെന്ന് പ്രതീക്ഷിച്ചിരുന്ന ജയന്തി. രാഗസുധയിൽ അലൗകിക പ്രപഞ്ചം ചമയ്ക്കുന്ന കരുണ. പിന്നെ ഗുരുസ്വാമി. ശബരീശ്വരൻ, രാധ തുടങ്ങി വ്യക്തിത്വമുള്ള കുറെ മനുഷ്യരുടെ ജീവിതസമസ്യകൾ പൊട്ടിപിരിഞ്ഞും കെട്ടുപിണഞ്ഞും കിടക്കുന്നു.