"നർമ്മത്തിന്റെ ഉപരിതലത്തിൽ മാത്രം ശ്രദ്ധവെക്കുകയാണെ ങ്കിൽ രാഷ്ട്രീയവിമർശനമായും ആക്ഷേപഹാസ്യമായും സാമൂഹികവിമർശനമായും മൂല്യച്യുതിക്കെതിരായ ധാർമ്മികരോഷമായും വിലയിരുത്താവുന്ന ആരോഹണം അതിന്റെ ഘടനയുടെ ആഴത്തിൽ അതിനു സമകാലികമായി രുന്ന ആധുനികരുടെ തലതിരിഞ്ഞ ഒരു വിപരീത ചിത്രത്തെ ക്കുടി പ്രതിഫലിപ്പിക്കുന്നു. രാഷ്ട്രീയമായ പ്രതിബദ്ധതയും അരാഷ്ട്രീയതയും തമ്മിലുള്ള വൈരുദ്ധ്യം ആധുനികതയുടെ ലക്ഷണമായിരുന്നെങ്കിൽ ആ വൈരുദ്ധ്യത്തിന് വ്യത്യസ്തമായ പരിഹാരം ആരോഹണം നിർദ്ദേശിക്കുന്നു."