ഉത്തർപ്രദേശിന്റെ വടക്കേ അതിരിൽ, ഹിമാലയത്തിന്റെ താഴ്വരയിലുള്ള കുമയോൺ മലയോരത്തിലെ നൈനിത്താൾ എന്ന പർവതനഗരമാണ്ഈ നോവലിന്റെ പശ്ചാത്തലം. ഭയാശങ്കയും വേദനയും അസംതൃപ്തിയും അനിശ്ചിതത്വവും കൊണ്ട് ഭാരപ്പെട്ട ഹൃദയവുമായി ജീവിച്ച്, അവസാനം നിരുപാധികമായവിധിക്കു കീഴടങ്ങി, വ്യാമോഹങ്ങളുടെ പണിതീരാത്ത വീടിന്റെ കൽത്തറയിൽ കബറടക്കപ്പെടുന്നമനുഷ്യജീവിതങ്ങളാണ് ഈ നോവലിലുള്ളത്.