നിരന്തരം ചതിക്കുന്ന ബോധത്തിനും ജീവിതത്തിനും മീതെ യേശു എന്ന പ്രത്യാശകൊണ്ടൊരു സുരക്ഷാകവചം തീർക്കാൻ ശ്രമിക്കുന്ന ജറീറ്റയുടെയും മകൾ ജസബലിന്റെയും കഥ പറയുന്ന ഹൃദയഭുക്ക്, പരാജിതനായ ഒരെഴുത്തുകാരന്റെയും വിസ്മയവേഗത്തിലുള്ള പ്രശസ്തികൊണ്ട് പിതാവിന്റെ അപകർഷബോധത്തിന് സ്വയമറിയാതെ ആക്കംകൂട്ടുന്ന എഴുത്തുകാരനായ മകൻ ഐവാന്റെയും അവർക്കിടയിൽ സ്വന്തം നിലപാട് എന്ന വിഷമഘട്ടത്തിൽപ്പെട്ടുപോകുന്ന ഭാര്യയും അമ്മയുമായ എസ്തേറിന്റെയും ജീവിതം പറയുന്ന ഹിഡുംബി. തുടങ്ങി പുത്രം, സദാചാരം, വലിച്ചെറിഞ്ഞ നങ്കൂരം, വീ ഫോർ യൂ, ഇലകൾ വിധി പറയും കാലം, ചീവീടും രാപ്പാടിയും, ആത്മാക്കളുടെ വീട്, ഉഭയജീവിതം, മൂന്നാമൻ, വേട്ടയുടെ മനശ്ശാസ്ത്രം എന്നിങ്ങനെ പല വഴികളിലൂടെ പറഞ്ഞുപറഞ്ഞ് മനുഷ്യന്റെ വ്യത്യസ്ത വ്യാഖ്യാനങ്ങളായിത്തീരുന്ന പന്ത്രണ്ടു കഥകൾ. വി.കെ. ദീപയുടെ ഏറ്റവും പുതിയ കഥാസമാഹാരം