പ്രശാന്ത് നാരായണൻ 1972 ജൂലൈ 16 ന് തിരുവനന്തപുരം ജില്ലയിൽ വെള്ളായണിയിൽ ജനിച്ചു. കഥകളി നടൻ, അദ്ധ്യാപകൻ, നടൻ, സംവിധായകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2004 ൽ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടക രചനക്കുള്ള പുരസ്ക്കാരം കിട്ടി. "ഛായാമുഖി" ഇദ്ദേഹത്തിന്റെ ഒരു മികച്ച കൃതിയാണ്. നോക്കുന്നയാളിന്റെ നെഞ്ചിനുള്ളിലിരിക്കുന്ന രൂപത്തെ പ്രതിഫലിപ്പിക്കുന്നു എന്നതാണ് ഛായാമുഖിയെ ഒരു മായക്കണ്ണാടിയാക്കുന്നത്. ഈ പുസ്തകം പുരാതന ഇതിവൃത്തത്തിൽനിന്നും നാടകകൃത്തു കണ്ടെത്തുന്ന സത്യങ്ങളാണ്.