കേരളത്തിലെ പ്രശസ്തനായ ഒരു നാടകകൃത്താണ് സി. എൽ. ജോസ് . പ്രൊഫഷണൽ നാടകരംഗത്തു സാമൂഹിക നാടകങ്ങൾ എന്നറിയപ്പെടുന്ന വിഭാഗത്തിലുൾപ്പെടുന്നതാണ് അദ്ദേഹത്തിന്റ്റെ നാടകങ്ങൾ. മധ്യവർഗ സമൂഹ ത്തിലെ താളപ്പിഴകൾ ജീവിതഗന്ധിയായി അവതരിപ്പിച്ചു നാടക സദസ്സുകളിൽ അദ്ദേഹം ശ്രദ്ധേയനായി. എഴുപതുകളിലും എൺപതുകളിലും യുവജനോത്സവങ്ങളിലും ഗ്രാമീണ കലോത്സവങ്ങളിലും ഏറ്റവും കൂടുതൽ അവതരിപ്പിക്കപ്പെട്ട ഏകാങ്കനാടകങ്ങളുടെ രചയിതാവായിരുന്നു.കേരള സാഹിത്യ അക്കാദമി നൽകുന്ന സമഗ്ര സംഭാവനക്കുള്ള പുരസ്കാരം 2017-ൽ അദ്ദേഹത്തിന് ലഭിച്ചു.കലാലയവേദികളിലും സ്കൂൾ തലത്തിലും യുവജ നോത്സവങ്ങളിലും കലാസമിതി വാർഷികങ്ങളിലും അവതരിപ്പിക്കാവുന്ന ഇരുപത് ലഘുനാടകങ്ങളുടെ സമാഹാരം.