മലയാള നാടകസങ്കല്പങ്ങളെ അട്ടിമറിച്ച നാടകാചാര്യന്‍ എന്‍. എന്‍. പിള്ള എഴുതിയ നാടകപഠനഗ്രന്ഥം ആണ് കർട്ടൻ എന്ന് നിസംശയം പറയാം .അരങ്ങ്, അണിയറ, അഭിനേതാവ്, രംഗകല, അഭിനയം, സംവിധാനം, ചമയം, പ്രേക്ഷകന്‍, നാടകീയമുഹൂര്‍ത്തങ്ങള്‍, അമെച്വര്‍-പ്രൊഫഷണല്‍ നാടകങ്ങള്‍, താന്ത്രികനാടകവേദി, ഭാരതീയനാടകാചാര്യന്മാര്‍, യൂറോപ്യന്‍ നാടകചിന്തകര്‍, വിശ്വനാടകവേദി തുടങ്ങി നാടകത്തിന്റെ സര്‍വ മേഖലകളെയും സൂക്ഷ്മമായി അപഗ്രഥിക്കുന്നുണ്ട് കർട്ടൻ എന്ന ഈ കൃതിയിൽ .