മലയാളത്തിന്റെ പ്രിയകഥാകാരിയായ അഷിത കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവുമായി നടത്തിയ സംഭാഷണങ്ങൾ. നിസ്സഹായവും അവഗണിക്കപ്പെട്ടതുമായ ബാല്യകൗമാരങ്ങളും സംഘർഷപൂർണമായ യൗവനവും തന്റെ രചനാവഴികളെ രൂപപ്പെടുത്തിയതെങ്ങനെയെന്ന് കഥാകാരി ഇവയിൽ പറയുന്നു. ആത്മസംഘർഷങ്ങളിൽ കനൽ പോലെ നീറിയെരിഞ്ഞും വേദനിച്ചും ഒരു എഴുത്തുകാരി സർഗാത്മകതകൊണ്ട് ജീവിതം തിരിച്ചുപിടിച്ചതെങ്ങനെയെന്നു വെളിപ്പെടുത്തുന്ന ആത്മകഥനങ്ങൾ.