മലയാളികളുടെ സാംസ്‌കാരിക-സാമൂഹിക ഭൂമികയില്‍ കോളിളക്കം സൃഷ്ടിച്ച തന്റെ നാടകങ്ങളെപ്പോലെ തന്നെ, ആഖ്യാനമന്ത്രവാദത്തിന്റെ ചങ്ങലയില്‍ നമ്മെ തളച്ചിടുന്ന രചനയാണ് എന്‍.എന്‍. പിള്ളയുടെ ഞാന്‍. എന്‍.എന്‍. പിള്ളയിലെ തത്ത്വചിന്തകനും ധിക്കാരിയും അവിശ്വാസിയും വിഗ്രഹഭഞ്ജകനും ഒന്നുചേര്‍ന്ന് കൂസലില്ലാതെ, സദാചാരകാപട്യങ്ങളെ വലിച്ചെറിഞ്ഞ്, മനുഷ്യാന്തസ്സിന്റെ ശക്തിയോടെ സ്വന്തം ജീവിതത്തെ കോരിത്തരിപ്പിക്കുന്ന ഒരു നാടകമെന്നപോലെ പകര്‍ത്തുന്നു. നിസ്സംശയമായും ഭാഷയിലുണ്ടായ ഏറ്റവും ധീരവും സത്യസന്ധവുമായ ആത്മകഥയാണിത്.