കരിമ്പാലേത്ത് പത്മനാഭൻതമ്പി ശ്രീകുമാരൻ തമ്പിനോവലെഴുത്തുകാരൻ, ഗാനരചയിതാവ്, ചലച്ചിത്രസംവിധായകൻ, തിരക്കഥാകൃത്ത്, ചലച്ചിത്രനിർമ്മാതാവ്, സംഗീതസംവിധായകൻ, ടെലിവിഷൻ നിർമ്മാതാവ് എന്ന നിലയിൽ വളരെ അറിയപ്പെടുന്ന ആളാണ് ശ്രീകുമാരൻ തമ്പി .ഏകദേശം മൂവായിരത്തിലധികം മലയാളചലച്ചിത്രഗാനങ്ങൾ ശ്രീകുമാരൻ തമ്പി രചിച്ചിട്ടുണ്ട്.[1] പ്രണയഗാനങ്ങളെഴുതുന്നതിൽ അസാമാന്യവൈഭവം പുലർത്തിപ്പോരുന്ന ഇദ്ദേഹം ഹ്യദയഗീതങ്ങളുടെ കവി എന്നും അറിയപ്പെടുന്നു. വയലാർ രാമവർമ്മ, പി. ഭാസ്കരൻ, ഒ.എൻ.വി. കുറുപ്പ് എന്നിവർക്കൊപ്പം മലയാളചലച്ചിത്രഗാനശാഖയെ സമ്പുഷ്ടമാക്കിയ കവികളിലൊരാളായി അദ്ദേഹം വിലയിരുത്തപ്പെടുന്നു.സൗന്ദര്യദർശനത്തിന്റെ ലയമാധുര്യം. ആദ്ധ്യാത്മിക സൗന്ദര്വവും ആധുനികശാസ്ത്രസത്യങ്ങളും കൈകോർ ക്കുന്ന ആനന്ദലഹരി. അക്ഷരങ്ങളുടെ അനുഭൂതി നാദങ്ങൾ. ശ്രീവിദ്യ എന്ന ജീനിയസ്സ്, തപൻസിൻഹ യുടെ ചലച്ചിത്രദർശനം, വേണു എന്ന നന്മ തുടങ്ങിയ സിനിമാക്കാലങ്ങൾ. ഗീതയിലെ മൂന്ന് മുത്തുകൾ, പൂന്താനം, ഇടപ്പള്ളി തുടങ്ങിയവരുടെ കാവ്യപഠന ങ്ങൾ. പാട്ടോർമ്മകളുടെയും സിനിമകളുടെയും സൗഹൃദങ്ങളുടെയും അകത്തളങ്ങൾ . സംഗീതംപോലെ സാർത്ഥകമായ കൃതി.