മലയാളത്തിന്റെ എക്കാലത്തെയും പ്രിയനടൻ പ്രേംനസീറിന്റെ ആത്മകഥ സിനിമാലോകത്ത് അദ്ദേഹം ഇരുപത്തിയഞ്ചുവർഷം പിന്നിട്ട്, നിത്യഹരിതനായകനായി നിറഞ്ഞുനില്ക്കുന്ന കാലത്ത് പുറത്തിറങ്ങിയതാണ് ഈ പുസ്തകം. ജീവിതത്തിലെ ഉയർച്ചകളും താഴ്ചകളും പലപല സങ്കീർണനിമിഷങ്ങളുമെല്ലാം അദ്ദേഹത്തിന്റെ സിനിമകളെപ്പോലെത്തന്നെയുള്ള ലളിതസുന്ദരമായ ഭാഷയിൽ ഇതിൽ വായിക്കാം; ഒപ്പം പ്രേംനസീർ എന്ന മനുഷ്യ സ്നേഹിയെ അടുത്തറിയുകയും ചെയ്യാം.