ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ വയലാർ ഗ്രാമത്തിൽ 1928 മാർച്ച് - 25-ന് ജനിച്ചു. അച്ഛൻ വെള്ളാരപ്പള്ളി കേരളവർമ. അമ്മ വയലാർ രാഘവപ്പറമ്പിൽ അംബാലിക തമ്പുരാട്ടി. അദ്ദേഹത്തിന് മൂന്നര വയസ്സുള്ളപ്പോൾ അച്ഛൻ കേരളവർമ അന്തരിച്ചു. ഈ സംഭവത്തിന്റെ പേരിലാണ് അദ്ദേഹം 'ആത്മാവിൽ ഒരു ചിത' എന്ന കവിതയെഴുതിയത്. ചേർത്തല ഹൈസ്കൂളിൽ ഔപചാരിക വിദ്യാഭ്യാസവും അമ്മയുടെയും അമ്മാവന്റെയും മേൽനോട്ടത്തിൽ ഗുരുകുല രീതിയിൽ സംസ്കൃത പഠനവും നടത്തി. കേരളത്തിലെ പ്രശസ്തനായ കവിയും അനേകം ജനപ്രിയ ചലച്ചിത്ര, നാടക ഗാനങ്ങളുടെ രചയിതാവുമാണ് വയലാർ എന്ന പേരിൽ അറിയപ്പെടുന്ന വയലാർ രാമവർമ്മ (ജീവിതകാലം: മാർച്ച് 25 1928 - ഒക്ടോബർ 27 1975). കേരളത്തിലെ ജനകീയ വിപ്ലവകവിയായ വയലാർ തൻ്റെ ഗാനങ്ങളിലൂടെ സാധാരണക്കാരൻ്റെ താത്വികാചാര്യനായി മാറി. പുരസ്കാരങ്ങൾ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ 1961 – സർഗസംഗീതം (കവിതാ സമാഹാരം) ദേശീയ ചലച്ചിത്രപുരസ്കാരം 1972 – മികച്ച ഗാനരചയിതാവ് ("മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു" - അച്ഛനും ബാപ്പയും) കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ 1969 – മികച്ച ഗാനരചയിതാവ് 1972 – മികച്ച ഗാനരചയിതാവ് 1974 – മികച്ച ഗാനരചയിതാവ് 1975 – മികച്ച ഗാനരചയിതാവ് (ചുവന്ന സന്ധ്യകൾ -സ്വാമി അയ്യപ്പൻ - മരണാനന്തരം)