പ്രസക്തിയും പ്രാധാന്യവും ഏറിവരുന്ന നിലയിൽത്തന്നെ വൈലോപ്പിള്ളിക്കവിത ഇവിടെയുണ്ട്. അതൊരു കവിയുടെ മരണാനന്തര ജീവിതത്തിന്റെ ധന്യതയാണ്. അവ ഇനിയും വായിച്ചുതീരാത്ത കവിതകളാണ്. പതിരില്ലാത്ത, കതിർക്കനമുള്ള കറ്റകൾ മാത്രം കാഴ്ച വച്ച് ആ കാവ്യകർഷകന്റെ വിളവെടുപ്പിന്റെ സമൃദ്ധിയെപ്പറ്റി പുതിയ വായനക്കാരന് സമഗ്രമായൊരവബോധമുണ്ടാവാൻ ഈ സമാഹാരമുപകരിച്ചെങ്കിൽ എന്നുമാത്രമാശിക്കുന്നു.