വടക്കൻ കൊറിയയും ചൈനയും ക്യൂബയും, വിയറ്റ്നാമും മാത്രം ഇന്ന് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായി നിലനിൽക്കുന്നു. വടക്കൻ കൊറിയ ഇരുമ്പുമറയ്ക്കുള്ളിൽനിന്നും മോചിതമല്ല. അവിടെ എന്തു നടക്കുന്നു എന്നു വ്യക്തമല്ല. ചൈന കമ്മ്യൂ ണിസവും ക്യാപ്പിറ്റലിസവും കുട്ടിക്കലർത്തി ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ഒന്നാം സാമ്പത്തികശക്തിയായി മാറി ക്കഴിഞ്ഞു. വിയറ്റ്നാം ഇതേ പാത പിൻതുടരുന്നു. ക്യൂബ മാത്രം ഫിഡൽ കാസ്ട്രോയുടെ സമത്വസുന്ദരഗാനങ്ങൾ പാടി ക്യൂബൻ ജനതയ്ക്കു സോഷ്യലിസ്റ്റ് സ്വപ്നലോകം വാഗ്ദാ നം ചെയ്തുകൊണ്ടേയിരിക്കുന്നു. രണ്ടുതലമുറകൾ ഇതുകേട്ട് അറുബോറടിച്ചിരിക്കുന്ന ഭൂമികയിലേയ്ക്കാണ് എന്റെ രംഗപ്ര വേശം. ജ്യൂഡിയും കാർലോസും എന്നെ കാത്ത് ഒരു തണൽ മരച്ചു വട്ടിൽ സിഗററ്റും പുകച്ചിരിപ്പാണ്. കാർലോസിന്റെ കൈയിൽ ഒരു പുത്തൻ കൗബോയി തൊപ്പി കണ്ടു. പെട്ടെ ന്ന് മനസ്സിൽ തോന്നിയത് ഇയ്യാളൊരു തൊപ്പി ഭ്രാന്തനാ യിരിക്കുമെന്നാണ്. എന്നാൽ എനിക്കു തെറ്റി, തൊപ്പി അയാൾ എനിക്കായി വാങ്ങിയതാണ്. പിറ്റേന്ന് ഫാദേഴ്സ് ഡേ ആണെന്ന് ജൂഡി എന്നെ ഓർമ്മിപ്പിച്ചു. എനിക്കായി കാർലോസ് വാങ്ങിയ സമ്മാനമാണ് തൊപ്പി. ഒരു നിമിഷ ത്തേയ്ക്ക് ഞാൻ വികാരാധീനനായി. ക്യൂബയിലിതാ എനി ക്കൊരു പുത്രൻ, ടാക്സി ഡ്രൈവർ കാർലോസ്, ജീവിത ത്തിൽ ആദ്യമായി ഒരു ഡ്രൈവർ എനിക്കൊരു സമ്മാനം തരികയാണ്. ക്യൂബയിലുടനീളം ആ തൊപ്പി ധരിച്ചു ഞാൻ നടന്നതിനു് രണ്ടു കാരണങ്ങൾ, ഒന്ന് സ്നേഹോപഹാര ത്തിന്റെ ഊഷ്മളത, പിന്നെ പകൽ സമയങ്ങളിലെ ക്യൂബയി ലെ വെയിലിന്റെ ചൂട്.