രജനീഷ് ചന്ദ്രമോഹൻ ജെയിൻ -ഡിസംബർ 11, 1931 - ജനുവരി 19, 1990 ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ ഭഗവാൻ രജനീഷ് എന്നും പിന്നീട് ഓഷോ എന്നും അറിയപ്പെട്ടിരുന്ന ഭാരതീയനായ ആത്മീയ ഗുരുവാണു്. വിവാദമായി മാറിയ ഓഷോ-രജനീഷ് മതാശ്രമങ്ങളുടെ ആത്മീയാചാര്യൻ എന്ന നിലയിൽ പ്രസിദ്ധനായ രജനീഷ് ഇന്ത്യയിലും അമേരിക്കയിലുമായി ജീവിച്ചിരുന്നു. അല്പകാലം ഫിലോസഫി പ്രൊഫസ്സറായിരുന്നു. ലൈംഗികതയിലൂടെ ആത്‌മീയതയുടെ പരമപദപ്രാപ്തിയിലേക്ക് (മോക്ഷം ) എത്തിച്ചേരാം എന്നുള്ള ഭാരതീയ താന്ത്രിക സങ്കൽപ്പത്തിന്റെ ആധുനിക വക്താവ് കൂടി ആയിരുന്നു അദ്ദേഹം.ഓഷോയുടെ പ്രത്യേകത സൂഫികഥകളുടെ ദർശനമൂർച്ഛ പകർന്നുതരുന്നിടത്താണ്. കഥകൾ വ്യാഖ്യാനിക്കപ്പെടുന്നതിനു പകരമായി സൂഫി മാസ്റ്ററുടെ വർത്തമാനസതയിലേക്കു അനുവാചകരെ എത്തിക്കുകയാണ് ചെയ്യുന്നത്. കഥകൾ കഥകൾക്കതീതമായി ഉയരുന്നപത്തു കഥകളുടെ സമാഹാരം.