പ്രശസ്തനായ ഒരു റഷ്യൻ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് ഫിയോദർ മിഖായലോവിച്ച് ദസ്തയേവ്‌സ്കി. മനുഷ്യബന്ധങ്ങളുടെ തീവ്രത തന്റെ കൃതികളിലേക്ക് ആവാഹിച്ച ദസ്തയേവ്‌സ്കി എഴുത്തിൻറ്റെ ലോകത്തെ പ്രകാശഗോപുരമാണെന്നു പറയാം. 19, 20 നൂറ്റാണ്ടുകളിലെ റഷ്യൻ സമൂഹത്തിന്റെ സാംസ്കാരിക രാഷ്ട്രീയ സ്വാധീനമാണ് ഇദ്ദേഹത്തിന്റെ കൃതികളിൽ കാണുന്നത്..പീഡാനുഭവങ്ങളിലൂടെ പാപമോചന മെന്ന ആശയത്തെ മുന്‍നിര്‍ത്തി രചിക്കപ്പെട്ട ഈ നോവല്‍ പ്രഥമവീക്ഷണത്തില്‍ ഒരു കുറ്റാന്വേഷണകഥയാണെന്നു തോന്നാം. പക്ഷേ, ഈ കൃതിയില്‍ കനംവച്ചു നില്‍ക്കുന്ന വികാരപ്രപഞ്ചം അതുല്യപ്രതിഭാശാലിയായ ഒരു എഴുത്തുകാരനുമാത്രം സൃഷ്ടിക്കാന്‍ കഴിയുന്ന ഒന്നാണ്. റഷ്യന്‍ സാമൂഹികജീവിതത്തിന്റെ എല്ലാ രൂപഭാവങ്ങളും സൂക്ഷ്മമായി അപഗ്രഥി ക്കുന്ന ഈ കൃതിയില്‍ 19-ാം നൂറ്റാ്യുിന്റെ മദ്ധ്യത്തില്‍ റഷ്യന്‍ പട്ടണപ്രാന്തത്തിലുള്ള ചേരിപ്രദേശത്ത് ഒന്‍പതു ദിവസങ്ങളിലായി നടക്കുന്ന സംഭവങ്ങള്‍ വിവരിക്കുന്നു. ഡോസ്റ്റോയേവ്‌സ്‌കി എന്ന എഴുത്തുകാരനെ മഹത്ത്വത്തിന്റെ പാതയിലേക്കു നയിച്ച അനശ്വരകൃതിയുടെ മലയാള പരിഭാഷ. വിവ: വേണു വി. ദേശം