940 ഡിസംബർ 7 ന് ജനിച്ചു. നാലപ്പാട്ട് ബാലാമണിയമ്മയുടെയും മാതൃഭൂമി മാനേജിങ് എഡിറ്ററായിരുന്ന വി. എം.നായരുടെയും മകളാണ്. പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി സഹോദരിയാണ്. 1963 ൽ എം. ബി. ബി. എസ്. പാസ്സായി. ടാറ്റാ ഫിൻലോയുടെ തെന്നിന്ത്യൻ തോട്ടങ്ങളിൽ മെഡിക്കൽ ഓഫീസറായും, പിന്നീട് മെഡിക്കൽ അഡൈ്വസറായും ജോലി ചെയ്തിട്ടുണ്ട്. ടാറ്റാ ടീയുടെ മാനേജറായിരിക്കെ കൽക്കട്ടയിൽ നിന്നും വിരമിച്ചു. ഇടുക്കി ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മൂന്നാർ . മൂന്നാർ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. മൂന്നാർ പട്ടണവും വിനോദസഞ്ചാരകേന്ദ്രങ്ങളും മൂന്നാർ എന്നാണ് അറിയപ്പെടുന്നത്. മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്നു നദികളുടെ സംഗമസ്ഥലമാണ് മൂന്നാർ . മുന്നാർ എന്ന പേരു വന്നത് ഈ മൂന്നു നദികളുടെ സംഗമ വേദി ആയതു കൊണ്ടാണ്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് തേയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാർ . ആദ്യകാലത്ത് തമിഴ്‌നാട്ടുകാരും ചുരുക്കം മലയാളികളും മാത്രമാണ് അവിടെ താമസിച്ചിരുന്നത്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം1600-1800 മീറ്റർ ഉയരത്തിലാണ് മൂന്നാർ സ്ഥിതിചെയ്യുന്നത്. സാധാരണനിലയിൽ 9 °C നും 26 °C നും ഇടയ്കാണ് അവിടുത്തെ താപനില. മൂന്നാർ എന്ന മനോഹരമായ ഭൂപ്രദേശത്തിന്റ്റെ കഥ ,ചരിത്രം വെളിവാക്കുന്ന ഒരു രചനയാണ് സുലോചന നാലപ്പാട് ഈ പുസ്തകത്തിലൂടെ നടത്തിയിരിക്കുന്നത് . ചരിത്രവും മിത്തും സമകാലികജീവിതവും രേഖപ്പെടുത്തുന്ന പതിറ്റാണ്ടുകളോളം അടുത്തറിഞ്ഞും അനുഭവിച്ചും ഇഴുകിച്ചേര്‍ന്നും മൂന്നാറിനെ പ്രണയിച്ച ഒരെഴുത്തുകാരിയുടെ രചന.