നിരവധി പാശ്ചാത്യർക്ക് തന്റെ ആത്മകഥയായ ഓട്ടോബയോഗ്രഫി ഓഫ് എ യോഗി എന്ന കൃതിയിലൂടെ ക്രിയയോഗയുടെ അടിസ്ഥാന തത്ത്വങ്ങൾ മനസ്സിലാക്കിക്കൊടുത്ത ഒരു ഋഷിവര്യനും യോഗിയുമായിരുന്നു പരമഹംസ യോഗാനന്ദൻ.ഭാരതത്തിന്റെ പുരാതന ധ്യാനമാർഗ്ഗമായ ക്രിയായോഗം ലോകമാകെ പ്രചരിപ്പിക്കുക എന്നതായിരുന്നു യോഗാനന്ദജിയുടെ ദിവ്യദൌത്യമെന്ന് ഗുരുവായ ശ്രീ യുക്തേശ്വരൻ പ്രവചിച്ചിരുന്നു.ആധുനികലോകം കണ്ട ഏറ്റവും മഹാനായ ആദ്ധ്യാത്മിക ഗുരുക്കന്മാരിലൊരാളുടെ ആത്മകഥ. ഭാരതീയ ദര്‍ശനങ്ങളിലേക്കും തത്ത്വചിന്തയിലേക്കും യോഗയിലേക്കും താന്ത്രിക വിജ്ഞാനത്തിലേക്കുമൊക്കെയുള്ള മാന്ത്രിക വാതായനം തുറക്കുന്നു കാലാതീതമായ ഈ കൃതി. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ആദ്ധ്യാത്മിക പുസ്തകങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട, ലോകമാസകലം വിപുലമായി വായിക്കപ്പെടുന്ന അപൂര്‍വ്വമായൊരു ആത്മകഥ. ലക്ഷക്കണക്കിനു സത്യാന്വേഷകരുടെ പ്രിയപ്പെട്ട ആത്മീയനിധി.