പ്രമുഖ ഫ്രഞ്ച് സാഹിത്യകാരനും ചിന്തകനുമായിരുന്നു ഷാൺ-പോൾ സാർത്ര്. നൊബേൽ പുരസ്‌കാരം തിരസ്‌കരിച്ച ആദ്യ വ്യക്തിയാണ് അദ്ദേഹം. പുരസ്‌കാരങ്ങൾ തന്റെ സ്വാതന്ത്ര്യത്തിന് തടസ്സം നിൽക്കുമെന്ന് വിശ്വസിച്ചിരുന്ന സാർത്ര് 1945-ൽ ഫ്രാൻസിന്റെ ഉന്നത പുരസ്‌കാരമായ 'ലീജിയൺ ഓഫ് ഓണറും' തിരസ്‌കരിച്ചു.ഫ്രഞ്ച് നാവികസേനയിലെ ഉദ്യോഗസ്ഥനായ ഷാൺ ബാപ്റ്റിസ്റ്റ് സാർത്രിന്റെയും ആൻ മറീ ഷ്വൈസറിന്റെയും മകനായി ഷാൺ-പോൾ സാർത്ര് പാരീസിൽ ജനിച്ചു. അമ്മ ജർമ്മൻ - അൾസേഷ്യൻ വംശജയും നോബൽ സമ്മാന ജേതാവായ ആൽബർട്ട് ഷ്വൈറ്റ്സറിന്റെ കസിനുമായിരുന്നു. സാർത്രിനു 15 മാസം പ്രായമുള്ളപ്പോൾ അച്ഛൻ പനി പിടിച്ച് മരിച്ചു. അമ്മ അപ്പൂപ്പനായ ചാൾസ് ഷ്വൈറ്റ്സറിന്റെ സഹായത്തോടെയാണ് സാർത്രിനെ വളർത്തിയത്. അപ്പൂപ്പൻ ജർമ്മൻ ഭാഷ പഠിപ്പിക്കുന്ന ഹൈസ്കൂൾ അദ്ധ്യാപകനായിരുന്നു. അദ്ദേഹം സാർത്രിനെ ചെറുപ്പത്തിലേ തന്നെ കണക്കും ക്ലാസിക്കൽ സാഹിത്യവുമായും പരിചയപ്പെടുത്തി. ഏകാന്തതയുടെയും സമയത്തിന്റെയും തടവുകാരനായ അന്റോയിന്‍ റോക്വെന്റിന്റെ കഥയാണ് നോസിയ. ലോകം ചുറ്റി സഞ്ചരിച്ച്, ഒടുവില്‍ ബൗവില്ലെ എന്ന ചെറുപട്ടണത്തില്‍ താമസമാക്കി ഫ്രഞ്ച് വിപ്ലവകാരിയായ മാര്‍ക്വിസ് ഡി റോള്‍ ബോണിന്റെ ജീവചരിത്രം എഴുതാനിരിക്കുന്ന അയാളെ പെട്ടെന്ന് ഒരു അസ്തിത്വ പ്രതിസന്ധി പിടികൂടുന്നു. ലൈബ്രറികളിലും കഫേകളിലും ദിവസങ്ങള്‍ ചെലവിടുമ്പോഴും ആളുകളുമായി ഇടപഴകുമ്പോഴും വിരസതയും താത്പര്യമില്ലായ്മയും ശ്വാസം മുട്ടിക്കുന്ന ഒറ്റപ്പെടലുമാണ് അയാള്‍ അനുഭവിക്കുന്നത്. തന്നെ അലട്ടുന്ന വിചിത്രവും അസുഖകരവുമായ സംവേദനങ്ങള്‍ വിശദീകരിക്കാന്‍ അയാള്‍ എഴുതുന്ന ഡയറിയിലൂടെ നാം അയാളുടെ ലോകത്തെ അടുത്തറിയുന്നു. അസ്തിത്വവാദ തത്ത്വചിന്തകനായ ഴാങ് പോള്‍ സാര്‍ത്രിന്റെ ഈ ദാര്‍ശനിക നോവല്‍ സ്വന്തം അസ്തിത്വത്തെ കണ്ടെത്തുവാനും പുനരുജ്ജീവിപ്പിക്കുവാനും ശ്രമിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കുവാന്‍ സാധിക്കും. നമ്മള്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം സ്വതന്ത്രരാണ് എന്ന ചോദ്യത്തെ റോക്വെന്റിനെപ്പോലെ നമുക്കും ചെറുക്കാന്‍ കഴിയില്ല.