മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റാണ് മലയാറ്റൂർ എന്ന് അറിയപ്പെട്ടിരുന്ന മലയാറ്റൂർരാമകൃഷ്ണൻ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തും ഐ.എ.എസ്. ഓഫീസറുമായിരുന്നു അദ്ദേഹം. വേരുകൾ, യന്ത്രം, യക്ഷി, എന്റെ ഐ.എ.എസ്.ദിനങ്ങൾ (സർവ്വീസ് സ്റ്റോറി) എന്നിവയാണ് അദ്ദേഹത്തിൻറ്റെ പ്രശസ്തമായ കൃതികൾ. വേരുകൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡും (1967) യന്ത്രത്തിന് വയലാർ അവാർഡും (1979) ലഭിച്ചു. Nettoormadom-അനാഥബാല്യമാണ് വിധി ശിവകാമിക്ക് സമ്മാനിച്ചത്. സ്നേഹസമ്പന്നയായ അവള്‍ അഗ്രഹാരത്തിന് വേണ്ടപ്പെട്ടവളായി. അവിടത്തെ ഇരുട്ടകറ്റി, പ്രകാശം വിതറി ജീവിച്ചു . തമിഴ് ബ്രാഹ്മണസമൂഹത്തിന്റെ ആചാരങ്ങളും സവിശേഷതകളും യഥാതഥമായി ഈ നോവലില്‍ മലയാറ്റൂര്‍ ചിത്രീകരിക്കുന്നു.