ജ്ഞാനപീഠപുരസ്കാരം നേടിയ മലയാള നോവലിസ്റ്റും,സഞ്ചാരസാഹിത്യകാരനും കവിയുമാണ് എസ്.കെ. പൊറ്റെക്കാട് എന്ന ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്. ഒരു ദേശത്തിന്റെ കഥ എന്ന നോവലിനെ മുൻനിറുത്തിയാണ് 1980ൽ ഇദ്ദേഹത്തിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ചത്ജീ.വിതത്തിലെ ഏതെങ്കിലും ഒരു മണ്ഡലത്തിലെ ഒരംശം അല്ലെങ്കിൽ ഒരു സംഭവം വിവരിക്കാൻ കൂടുതൽ ശക്തി കിട്ടുക ചെറുകഥയ്ക്കാണ്. ഒരു അഗ്നിബിന്ദുകൊണ്ട് ഇരുട്ടിൽ ഒരു മായാവലയം സൃഷ്ടിക്കുക എന്നതാണ് കഥാകൃത്തിന്റെ കഴിവ് വളരെയേറെ അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. ഞാൻ പട്ടിണി കിടന്നിട്ടുണ്ട്. വളരെ ചെറുപ്പത്തിലേ ഒരുപാട് കഷ്ടപ്പാടുകളനുഭവിച്ചിട്ടുണ്ട്. ഈ അനുഭവങ്ങൾക്കു പ്രകാശനം നൽകാൻ ചെറുകഥ യെക്കാൾ നല്ലൊരുപാധി ഞാനിതുവരെ കണ്ടെത്തിയി ട്ടില്ല, അധികവും സംഭവങ്ങളെക്കാളേറെ വ്യക്തികളെ യാണ് ഞാനെന്റെ കഥകളിലാവിഷ്കരിക്കുന്നത്. എപ്പോ ഴെങ്കിലും എവിടെയെങ്കിലും കണ്ടുമുട്ടാത്ത ഒരാളെ സൃഷ്ടിക്കാൻ എനിക്കു സാധിക്കില്ല എന്നാണു ഞാൻ കരു തുന്നത്... ഒരു വ്യക്തിയെ പരിചയപ്പെട്ടാൽ അയാളുടെ രൂപം മനസ്സിൽ പതിയുന്നു. മനസ്സിൽ പതിഞ്ഞ പല വ്യക്തികളിൽനിന്ന് ഒരു പുതിയ വ്യക്തിയെ ഉണ്ടാക്കു കയാണ് ഞാൻ ചെയ്യുന്നത്... ഒരു കഥ വായിച്ചുകഴി ഞ്ഞാൽ വായനക്കാരന്റ്റെ മനസ്സിൽ ഒരു മനുഷ്യന്റെ കഥ കേട്ടു എന്ന ബോധമുണ്ടാകണം തനിക്കു ജീവിത ത്തിൽ അനുഭവിക്കാൻ കഴിയാത്ത കാര്യങ്ങൾ പറഞ്ഞു കേൾക്കുമ്പോൾ വായനക്കാരനു താത്പര്യം തോന്നും. ഇതാണ് സാധാരണ ജനങ്ങളെ കഥകളുമായി അടുപ്പി ക്കുന്നത്. വായനക്കാരനിൽ താത്പര്യമോ കൗതുകമോ ജനിപ്പിക്കാൻ കഴിയുന്ന കഥകൾ നല്ല കഥകളാണ്.