മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ .1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരംനൽകിയാദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി. ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാളെന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബഷീർ.വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ആക്ഷേപഹാസ്യനോവലാണ് സ്ഥലത്തെ പ്രധാനദിവ്യൻ. ബഷീറിന്റെ പ്രശസ്തരായ സ്ഥിരം കഥാപാത്രങ്ങളായ ആനവാരി രാമൻ നായർ,പൊൻകുരിശു തോമ,ഒറ്റക്കണ്ണൻ പോക്കർ, എട്ടുകാലി മമ്മൂഞ്ഞ്, മണ്ടൻ മുത്തപ തുടങ്ങിയ കഥാപാത്രങ്ങളെ വെച്ച് സാമൂഹ്യ-രാഷ്ട്രീയ വിമർശനമാണ് ബഷീർ ഈ നോവലിലൂടെ നടത്തുന്നത്. കണ്ടമ്പറയനാണ് സ്ഥലത്തെ പ്രധാന ദിവ്യനായി വിശേഷിപ്പിക്കപ്പെടുന്നത്.കാടായിത്തീര്‍ന്ന ഒറ്റമരത്തിന്റ്റെ ആത്മകഥയാണ് ബഷീറിന്റെ സാഹിത്യംഎന്നുപറഞ്ഞതു ശ്രീ M.N .വിജയൻ ആണ് .