വർത്തമാനകാലത്തിന്റെ ഇടനാഴിയിൽ നിന്ന് എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങൾ, തികച്ചും നിർമ്മമവും മതേതരവുമായ ലിഖിതങ്ങൾ, വിദ്വേഷരഹിതമായൊരു മനസ്സിലൂടെ നാം വായിച്ചെടുക്കുന്നു. ധർമ്മസങ്കടങ്ങളും സ്വയംവിമർശനങ്ങളും വിഹ്വലതകളും നിറഞ്ഞ ഒരു ഭൂതലം പ്രത്യക്ഷമാകുന്നു. എഴുത്തുകാരന്റ്റെ മനസ്സാകട്ടെ ജീവിതത്തിനുമേൽ അടയിരിക്കുന്നു,.