ബിഭൂതിഭൂഷൺ ബാപാദ്ധ്യായ ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ സാഹിത്യത്തിൽ, ഗദ്യത്തി ലായാലും പദ്യത്തിലായാലും പഥേർ പാഞ്ചാലിക്കു സദൃശ മായി മറ്റൊന്നില്ല. അപുവിന്റെ ബാല്യകാലജീവിതത്തെ വികാരോഷ്മളതയോടെ ബിഭൂതിഭൂഷൺ ഈ നോവലിൽ ആവിഷ്കരിക്കുന്നു. ഹൃദ്യവും സുന്ദരവുമാണിതിലെ ആഖ്യാനശൈലി. സജീവമാണ് പ്രകൃതിവർണ്ണന. ഗ്രാമ പശ്ചാത്തലവും വൃക്ഷങ്ങളും പൂക്കളും പുഴകളും അരുവി കളും വയലുകളും വനങ്ങളുമെല്ലാം വായനക്കാരന് ആത്മ പ്രചോദനമേകുന്നവയാണ്. ഒരുവേള, പ്രകൃതിയാണിതിലെ കേന്ദ്രകഥാപാത്രമെന്നുപറയാം. സത്യജിത്ത് റേയുടെ ചലച്ചി ത്രാവിഷ്ക്കാരത്തിലൂടെ ബിഭൂതിഭൂഷന്റെ ഈ രചന വിശ്വ പ്രസിദ്ധമായി.