പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ബെന്യാമിൻ. പ്രവാസിയായ ഇദ്ദേഹം ബഹ്‌റൈനിലാണ് താമസിക്കുന്നത്. സ്വദേശം പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനട. ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതുന്നു. യഥാർത്ഥ നാമം ബെന്നി ഡാനിയേൽ. ‘’ആടു ജീവിതം’‘. പുരസ്കാരങ്ങൾ :- അബുദാബി മലയാളി സമാജം കഥാപുരസ്‌കാരം - യുത്തനേസിയ ചെരാത് സാഹിത്യവേദി കഥാപുരസ്‌കാരം - ബ്രേക്ക് ന്യൂസ് അറ്റ്‌ലസ്-കൈരളി കഥാപുരസ്‌കാരം - പെൺമാറാട്ടം, ഗെസാന്റെ കല്ലുകൾ കെ.എ.കൊടുങ്ങല്ലൂർ കഥാപുരസ്കാരം - ആഡിസ് അബാബ അബുദാബി ശക്‌തി അവാർഡ് - ആടുജീവിതം കേരള സാഹിത്യ അക്കാദമി പുരസ്കാരം (2009) - ആടു ജീവിതം നോർക്ക - റൂട്ട്സ് പ്രവാസി നോവൽ പുരസ്കാരം2010 - ആടുജീവിതം പട്ടത്തുവിള കരുണാകരൻ സ്മാരക ട്രസ്റ്റ് അവാർഡ് 2012 - ആടുജീവിതം നൂറനാട് ഹനിഫ് സ്മാരക സാഹിത്യപുരസ്കാരം 2014 - മഞ്ഞവെയിൽ മരണങ്ങൾ പത്മപ്രഭാ പുരസ്കാരം- ആടുജീവിതം ജെസിബി പുരസ്‌കാരം (2018)-മുല്ലപ്പൂ നിറമുള്ള പകലുകൾ വയലാർ അവാർഡ് 2021 - മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങൾ. മനുഷ്യാവസ്ഥയുടെ നിശബ്ദവും നിഗൂഢവുമായ ധര്മ്മസങ്കടങ്ങൾ നിറഞ്ഞ കഥകൾ. ശ്രദ്ധേയമായ എട്ടു കഥകളുടെ സമാഹാരം.