ടെൻഷനകറ്റാൻ യോഗ യോഗാചാര്യ എം. ആർ. ബാലചന്ദ്രൻ ഇഷ്ടമില്ലാത്ത ഒരു ഫോൺ സന്ദേശമോ താൽപര്യമില്ലാത്ത ഒരാളുടെ സാമീപ്യമോ മതി നമ്മുടെ മനസ്സ് അസ്വസ്ഥമാകാൻ. നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങൾ മുതൽ ഒഴിവാക്കാൻ കഴിയാത്ത അനിഷ്ട സംഭവങ്ങൾ വരെ നമ്മുടെ മനസ്സിനെ മാത്രമല്ല ശരീരത്തെയും ബാധിക്കും. മാനസിക-ശാരീരിക ആരോഗ്യം നഷ്ടപ്പെടുത്തുന്ന എല്ലാത്തരം പിരിമുറുക്കങ്ങളെയും മറികടക്കാൻ സഹായകമായ ലളിത യോഗമാർഗങ്ങൾവിശദീകരിക്കുന്നു.ഇനി ടെൻഷനില്ലാതെ ജീവിക്കാൻ പരിശീലിക്കാം.