മലയാള സാഹിത്യത്തിലെ ഒരു പ്രമുഖ നോവലിസ്റ്റും,ചെറുകഥാകൃത്തും അറിയപ്പെടുന്ന എഴുത്തുകാരിയുമാണ് സാറാ ജോസഫ്(1946-). കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകയും പ്രവർത്തകയുമായ സാറാ ജോസഫിന്റെ രചനകളിൽ ആട്ടിയകറ്റപ്പെട്ടവരും സമത്വവും സ്വാതന്ത്ര്യവും നഷ്ടപ്പെട്ടവരുമായ കീഴ്‌ജാതിക്കാരോടും സ്ത്രീകളോടും ഉള്ള കാരുണ്യവും അതിന് കാരണക്കാരായ അധീശശക്തികളോടുള്ള ചെറുത്തുനിൽപ്പും ദർശിക്കുവാൻ സാധിക്കും. അൻപത്തിഒന്നാമത് ഓടക്കുഴൽ പുരസ്‌ക്കാരം സാറാജോസഫിനായിരുന്നു .ലോകത്തിന്റെ തികച്ചും ഏകാന്തമായ ഒരു മൂലയിൽ എന്തിനുവേണ്ടിയെന്നറിയാതെ ജീവിക്കുന്ന ജെമ്മയുടെയും റൂബിയു ടെയും കഥയാണ് തേജോമയം. ഇവരുടെ ഏകാന്തത കാലം കരുതലോടെ പണിയു വെച്ചതാണെന്ന് താമസിയാതെ വായന ക്കാർ മനസ്സിലാക്കുന്നുണ്ട്. സ്ത്രീജീവിത ത്തിന് കൃത്യമായ അതിരുകൾ പറഞ്ഞു വെച്ച പുരുഷസമൂഹമാണ് ഇവർക്ക് ഏകാന്തത നൽകിയത്. എന്നാൽ സ്ത്രീക്കുമാത്രം കഴിയുന്ന സവിശേഷ മായ ഒരു ആശയവിനിമയത്തിലൂടെ ഇവർ ചുറ്റുപാടുകളെ ചലനം കൊള്ളിക്കുന്നു. ഭാരതത്തിന് സ്വപ്നം പിഴച്ചുപോകുന്ന തിന്റെ വ്യാകരണം തിരയുകയാണ് ഷെൽട്ടർ. പ്രതികരണങ്ങളെല്ലാം നനഞ്ഞ് നിർവീര്യമാകുമ്പോൾ ജീവിതത്തിനു സംഭ വിക്കുന്ന വൻവിപര്യയം ഇരുണ്ട നർമ്മ ത്തിൽ ആവിഷ്കരിക്കുന്ന ഷെൽട്ടർ ഭാരതീയരുടെ ഭാവിയെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട ചില സന്ദേഹങ്ങള ണർത്തുന്നു. തീർത്തുപറയാം. വായ മോചനത്തിനുവേണ്ടിയുള്ള രാഷ്ട്രീയ പ്രവർത്തനമാക്കുന്ന രണ്ട് രചനകൾ