ജി.ആർ. ഇന്ദുഗോപൻ 1974 ഏപ്രിൽ 19 ന് കൊല്ലം ഇരവിപുരത്തു ജനിച്ചു. മുപ്പതോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ധാരാളം അവാർഡുകളും കരസ്ഥമാക്കിയിട്ടുള്ള ഇദ്ദേഹം സിനിമാ മേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് അസാധാരണമായ രചനാവൈഭവമാണ്. പ്രകൃതിയെ വളരെയധികം നിരീക്ഷിക്കുന്ന ഒരാൾക്കുമാത്രമേ ഈ പുസ്തകത്തിലെപോലെ ദൃശ്യങ്ങളും, ശബ്ദങ്ങളും വിവരിക്കാൻ കഴിയു.